അനുപുർ: മധ്യപ്രദേശിൽ വനിതാമന്ത്രിക്കെതിരേ മോശം പരാമർശം നടത്തി കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പുലിവാലുപിടിച്ചതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭാര്യയെ പരിഹസിച്ച ബിജെപി മന്ത്രിയും വെട്ടിലായി.
നവംബറിലെ ഉപതെരഞ്ഞെടുപ്പിൽ അനുപ്പുരിൽനിന്നു മത്സരിക്കുന്ന ബിജെപി മന്ത്രി ബിസൗലാൽ സിംഗാണ് എതിർ സ്ഥാനാർഥി വിശ്വനാഥ് സിംഗ് കുഞ്ജത്തിന്റെ രണ്ടാം ഭാര്യയെ വെപ്പാട്ടിയെന്നു വിളിച്ച് അധിക്ഷേപിച്ചത്. നാമനിർദേശപത്രികയിൽ വിശ്വനാഥ് സിംഗ് തന്റെ ഒന്നാം ഭാര്യയെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ, വെപ്പാട്ടിയായ രണ്ടാം ഭാര്യയെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നു വിളിച്ചു പറയുന്ന ബിസൗലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ബിസൗലാലിനെതിരേ കേസ് കൊടുക്കുമെന്നു വിശ്വനാഥ് സിംഗ് പറഞ്ഞു. താൻ 15 വർഷം മുന്പാണ് വിവാഹിതനായതെന്നും 14 വയസുള്ള മകളുണ്ടെന്നും വിശ്വനാഥ് സിംഗ് പറഞ്ഞു. ഒരു ഭാഗത്ത് നിരാഹാരസമരം നടത്തുകയും മറുഭാഗത്ത് സ്ത്രീകളെ അധിക്ഷേപിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നു വിശ്വനാഥ് സിംഗ് കൂട്ടിച്ചേർത്തു.