ശ്രീനഗർ: കാഷ്മീരിൽ പോലീസ് ഓഫീസറെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ഭട്ട് ആണു കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയിലെ മോസ്കിൽ പ്രാർഥന കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയായിരുന്നു ഭട്ടിനു വെടിയേറ്റത്. പുൽവാമ ലെത്പോറയിലെ പോലീസ് ട്രെയിനിംഗ് സെന്ററിലാണു ഭട്ട് ജോലി ചെയ്തിരുന്നത്.