ബാങ്കോംക്: സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുന്പിരിക്കൊണ്ടിരിക്കുന്ന തായ്ലൻഡിൽ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിച്ചു. 2014ൽ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പ്രധാനമന്ത്രി പ്രയുത് ചാൻ ഓചയ്ക്കെതിരേയാണ് പ്രക്ഷോഭം. പ്രക്ഷോഭകരെ സംഘടിപ്പിക്കാൻ ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണു നിരോധനം.