ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആദ്യ നാല് മത്സരങ്ങളിലും തോൽക്കാതെ ആസ്റ്റണ്‍ വില്ല. ഏവേ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ 1-0ന് വില്ല കീഴടക്കി. വില്ല 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. എവർട്ടണ് (13 പോയിന്റ്) ആണ് ഒന്നാമത്. ഇരു ടീമുകളും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 1930-31 സീസണിനുശേഷം ഇതാദ്യമായാണ് വില്ല, സീസണിലെ ആദ്യ നാല് മത്സരങ്ങളും വിജയിക്കുന്നത്.
കെയ്നു റിക്കാർഡ്
ആദ്യ 16 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടി 3-0നു മുന്നിട്ടുനിന്നശേഷം അവസാന 12 മിനിറ്റിൽ മൂന്നെണ്ണം തിരികെ വാങ്ങിയ ടോട്ടനം, സ്വന്തം തട്ടകത്തിൽ വെസ്റ്റ് ഹാമിനോട് 33 സമനിലയിൽ കുടുങ്ങി. ടോട്ടനത്തിനായി രണ്ട് ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തത് ഹാരി കെയ്ൻ ആയിരുന്നു. ഇതോടെ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലായി കെയ്ന്റെ അക്കൗണ്ടിൽ അഞ്ച് ഗോളും ഏഴ് അസിസ്റ്റും ഉൾപ്പെടെ 12 ഗോൾ പങ്കാളിത്തമായി. പ്രീമിയർ ലീഗ് റിക്കാർഡ് ആണിത്.
ആസ്റ്റണിലെ സന്തോഷവില്ല
12:39 AM Oct 20, 2020 | Deepika.com