ഡബിൾ സൂപ്പർ

12:58 AM Oct 19, 2020 | Deepika.com
ദു​ബാ​യ്: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ട് സൂ​പ്പ​ർ ഓ​വ​ർ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൺ പ​ഞ്ചാ​ബ്, മും​ബൈ ഇ​ന്ത്യ​ൻ​സി​നെ കീ​ഴ​ട​ക്കി.

ആ​ദ്യ സൂ​പ്പ​ർ ഓ​വ​റി​ൽ ര​ണ്ട് ടീ​മു​ക​ളും അ​ഞ്ച് റ​ൺ​സ് വീ​തം നേ​ടി​യ​തോ​ടെ​യാ​ണ് ര​ണ്ടാം സൂ​പ്പ​ർ ഓ​വ​ർ വേ​ണ്ടി​വ​ന്ന​ത്. ര​ണ്ടാം സൂ​പ്പ​ർ ഓ​വ​റി​ൽ മും​ബൈ മു​ന്നോ​ട്ടു​വ​ച്ച 12 റ​ൺ​സ് എ​ന്ന ല​ക്ഷ്യം പ​ഞ്ചാ​ബ് ര​ണ്ട് പ​ന്ത് ബാ​ക്കി​വ​ച്ച് മ​റി​ക​ട​ന്നു. 20 ഓ​വ​ർ പോ​രാ​ട്ട​ത്തി​ൽ മും​ബൈ​യും പ​ഞ്ചാ​ബും ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സ് വീ​ത​മെ​ടു​ത്ത് ടൈ ​ആകുകയായിരുന്നു.