ബഗാന്റെ ട്രോഫി പരേഡ് വിവാദത്തിൽ
12:58 AM Oct 19, 2020 | Deepika.com
കോൽക്കത്ത: സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മോഹൻ ബഗാൻ (ഇപ്പോഴത്തെ എടികെ ബഗാൻ) സംഘടിപ്പിച്ച ഐ ലീഗ് ഫുട്ബോൾ ട്രോഫി പരേഡ് വിവാദത്തിൽ. 2019-20 സീസണ് ഐ ലീഗ് കിരീടം നേടിയ മോഹൻ ബഗാന് ആറു മാസങ്ങൾക്കു ശേഷം ഇന്നലെയാണ് കിരീടം സമ്മാനിച്ചത്. തുടർന്നായിരുന്നു ആയിരങ്ങൾ അണിനിരന്ന ട്രോഫി പരേഡ്.