കേരള മുൻ രഞ്ജി ക്യാപ്റ്റൻ സത്യേന്ദ്രൻ അന്തരിച്ചു
12:58 AM Oct 19, 2020 | Deepika.com
ഹൈദരാബാദ്: മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രൻ (79) അന്തരിച്ചു. കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്കിൽ ജോലി ലഭിച്ചതോടെ ഹൈദരാബാദിൽ സ്ഥിരതാമസമാക്കുകയായിരുന്നു. അഞ്ചു മത്സരങ്ങളിൽ കേരളത്തെ നയിച്ച അദ്ദേഹം കേരള രഞ്ജി ടീമിനെ രണ്ടു സീസണുകളിൽ പരിശീലിപ്പിക്കുകയും ചെയ്തു.