പലൻപുർ: ബനസ്കന്ദ ജില്ലയിലെ ദീസ ടൗണിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ മോട്ടിവിഹാറിലെ വിജനപ്രദേശത്തുനിന്നു കണ്ടെത്തി. കുട്ടിയെ മാനഭംഗപ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയാണെന്നു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഖുശാൽ ഓഝ പറഞ്ഞു.