ചണ്ഡിഗഢ്: രാജ്യത്തിന്റെ അടിത്തറതന്നെ ശിഥിലമാക്കുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ പടച്ചുവിടുന്നതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകന്റെ ആത്മവിനേറ്റ പ്രഹരമാണ് കഴിഞ്ഞദിവസം കേന്ദ്രം പാസാക്കിയ ബില്ലുകൾ. സ്മാർട്ട് വില്ലേജ് കാന്പയിന്റെ ഭാഗമായുള്ള വെർച്വൽ യോഗത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ.