ഉമർ ഗുൽ വിരമിച്ചു
12:30 AM Oct 18, 2020 | Deepika.com
കറാച്ചി: പാക്കിസ്ഥാൻ മുൻ പേസർ ഉമർ ഗുൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. പാക്കിസ്ഥാൻ നാഷണൽ ട്വന്റി-20 ചാന്പ്യൻഷിപ്പിൽ ഗുല്ലിന്റെ ടീമായ ബലൂചിസ്ഥാൻ സെമിയിൽ പ്രവേശിക്കാതെ പുറത്തായതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.