ടൂറിൻ: ഇറ്റാലിയൻ നിയമവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് ടൂറിനിൽ എത്തിയതെന്ന കായികമന്ത്രി വിസെൻസോ സ്പഡഫോറയുടെ ആരോപണത്തിനെതിരേ രൂക്ഷവിമർശനവുമായി സീരി എ ക്ലബ്ബായ യുവന്റസിന്റെ പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡൊ രംഗത്ത്.
‘ഇറ്റലിയിലെ ഒരു മാന്യൻ, പേര് പറയുന്നില്ല... ഞാൻ ചട്ടങ്ങളൊന്നും പാലിച്ചില്ലെന്നാണ് പറഞ്ഞത്. അതു നുണയാണ്. ചട്ടങ്ങളെല്ലാം ഞാൻ പാലിച്ചതാണ്. തുടർന്നും പാലിക്കും. ഞാൻ ചെയ്തതെല്ലാം അംഗീകാരത്തോടെയാണ്’- റൊണാൾഡൊ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇറ്റാലിയൻ കായികമന്ത്രിയെ വിമർശിച്ച് റൊണാൾഡൊ
12:30 AM Oct 18, 2020 | Deepika.com