മിലാൻ: തോൽവി അറിയാതെ 19 മത്സരങ്ങൾ പൂർത്തിയാക്കി ഇറ്റലി. നേഷൻസ് ലീഗ് എ ഒന്നിൽ ഇറ്റലിയും ഹോളണ്ടും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
ഇറ്റലിക്കായി ലോറെൻസോ പെല്ലെഗ്രിനിയും (16-ാം മിനിറ്റ്) ഹോളണ്ടിനായി വാൻ ഡി ബീക്കും (25-ാം മിനിറ്റ്) വലകുലുക്കി. ഏഴ് പോയിന്റുമായി പോളണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും എത്തി. ആറ് പോയിന്റുമായി ഇറ്റലിയും അഞ്ച് പോയിന്റുമായി ഹോളണ്ടും തൊട്ട് പിന്നിലുണ്ട്.
തോൽവി അറിയാതെ അസൂറി
12:46 AM Oct 16, 2020 | Deepika.com