ഹാ ​​​​ക​​​​ഷ്ടം, ഹെ​​​​യ! യു​​​​ക്രെ​​​​യ്ൻ സ്പെ​​​​യി​​​​നി​​​​നെ വീ​​​​ഴ്ത്തി

12:19 AM Oct 15, 2020 | Deepika.com
കീ​​​​വ് (യു​​​​ക്രെ​​​​യ്ൻ): 2012ൽ ​​​​യൂ​​​​റോ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് കി​​​​രീ​​​​ടം ഉ​​​​യ​​​​ർ​​​​ത്തി​​​​യ കീ​​​​വി​​​​ലെ ഒ​​​​ളി​​​​ന്പി​​​​ക് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ സ്പെ​​​​യി​​​​നി​​​​നു തോ​​​​ൽ​​​​വി. 20,000 ആ​​​​രാ​​​​ധ​​​​ക​​​​ർ അ​​​​ണി​​​​നി​​​​ര​​​​ന്ന സ്റ്റേ​​​​ഡി​​​​യ​​​​ത്തെ സാ​​​​ക്ഷിയാ​​​​ക്കി ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ യു​​​​ക്രെ​​​​യ്ൻ 1-0ന് ​​​​സ്പെ​​​​യി​​​​നി​​​​നെ യു​​​​വേ​​​​ഫ നേ​​​​ഷ​​​​ൻ​​​​സ് ലീ​​​​ഗ് എ ​​​​ഗ്രൂ​​​​പ്പ് നാ​​​​ലി​​​​ൽ കീഴടക്കി. സ്പാ​​​​നി​​​​ഷ് ഗോ​​​​ളി ഡേ​​​​വി​​​​ഡ് ഡി ​​​​ഹെ​​​​യ​​​​യു​​​​ടെ പി​​​​ഴ​​​​വി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു യു​​​​ക്രെ​​​​യ്നി​​​​ന്‍റെ വി​​​​ജ​​​​യം കു​​​​റി​​​​ച്ച ഗോ​​​​ൾ. ബോ​​​​ക്സി​​​​ന് ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ലാ​​​​യി അ​​​​ഡ്വാ​​​​ൻ​​​​സ് ചെ​​​​യ്തു നി​​​​ന്ന ഹെ​​​​യ​​​​യെ നി​​​​ഷ്പ്ര​​​​യാ​​​​സം മ​​​​റി​​​​ക​​​​ട​​​​ന്ന് 76-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​ക്ട​​​​ർ സി​​​​ഗാ​​​​ൻ​​​​കോ​​​​വ് സ്പെ​​​​യി​​​​നി​​​​ന്‍റെ വ​​​​ല​​​​കു​​​​ലു​​​​ക്കി.

ജ​​​​ർ​​​​മ​​​​നി​​​​ക്കു സ്വി​​​​സ് പൂ​​​​ട്ട്

മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം പി​​​​ന്നി​​​​ലാ​​​​യശേഷം തി​​​​രി​​​​ച്ചെ​​​​ത്തി ജ​​​​ർ​​​​മ​​​​നി 3-3 ന് ​​​​സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡു​​​​മാ​​​​യി സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ച്ചു. വെ​​​​ർ​​​​ണ​​​​ർ, ഹ​​​​വേ​​​​ർ​​​​റ്റ്സ്, ഗ്‌നാ​​​​ബ​​​​റി എ​​​​ന്നി​​​​വ​​​​ർ ജ​​​​ർ​​​​മ​​​​നി​​​​ക്കാ​​​​യി ഗോൾ നേടി.