വാഷിംഗ്ടൺ ഡിസി: ചൈനയെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ട് യുഎസ് തായ്വാന് ആധുനിക ആയുധങ്ങൾ വിൽക്കൊരുങ്ങുന്നതായി റിപ്പോർട്ട്.
ലോക്ക്ഹീഡ് കന്പനിയുടെ, ലോറിയിൽ ഘടിപ്പിക്കാവുന്ന റോക്കറ്റ് വിക്ഷേപണ സംവിധാനം, ബോയിംഗ് കന്പനിയുടെ ആകാശത്തുനിന്ന് ഭൂമിയിലേക്കു പ്രയോഗിക്കാവുന്ന മിസൈൽ, മുന്പേ കൈമാറിയിട്ടുള്ള എഫ്-16 പോർവിമാനങ്ങളിൽനിന്നു ചിത്രങ്ങളും ഡേറ്റയും ഭൂമിയിലെ കൺട്രോൾ സെന്ററിലേക്ക് ഉടനടി അയയ്ക്കാൻ സഹായിക്കുന്ന സെൻസർ പോഡുകൾ എന്നിവയാണു കൈമാറുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആയുധക്കച്ചവടത്തിനു സമ്മതിച്ചു. സെനറ്റിലെയും കോൺഗ്രസിലെയും വിദേശകാര്യ സമിതികളുടെ അനുമതികൂടി ലഭിച്ചാൽ കച്ചവടം യാഥാർഥ്യമാകും.
തായ്വാൻ തങ്ങളുടെ സ്വന്തമാണെന്നും യുദ്ധം ചെയ്താണെങ്കിലും അതു പിടിച്ചെടുക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുള്ള ചൈന യുഎസിന്റെ നീക്കങ്ങളിൽ അസ്വസ്ഥമാണ്. യുഎസിന്റെ നീക്കം ചൈനയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും പിന്മാറണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ ബെയ്ജിംഗിൽ ആവശ്യപ്പെട്ടു.