സിംഗപ്പൂർ: വിമാനം റസ്റ്ററന്റാക്കി സിംഗപ്പൂർ എയർലൈൻസ്. കോവിഡ് കാരണം പറക്കാതെ കിടക്കുന്ന രണ്ട് എയർബസ് എ280 സൂപ്പർ ജംബോ വിമാനങ്ങളാണു താത്കാലികമായി റസ്റ്ററന്റുകളാക്കുന്നത്.
24, 25 തീയതികളിലാണു ഭക്ഷണം കഴിക്കാൻ അവസരം. സീറ്റുകൾക്കായി തിങ്കളാഴ്ച ആരംഭിച്ച ബുക്കിംഗ് അര മണിക്കൂറിനകം പൂർത്തിയായി.
ടിക്കറ്റുകൾ പല ക്ലാസുകളിലാണ്. 470 ഡോളർ വരുന്ന ഏറ്റവും ചെലവേറിയ ടിക്കറ്റിൽ ഫസ്റ്റ് ക്ലാസ് സ്യൂട്ടിൽ നാലു കോഴ്സ് ഭക്ഷണം. ഏറ്റവും ചെലവു കുറഞ്ഞ ഇക്കോണമി സീറ്റിന് 39 ഡോളറാകും. മൂന്നു മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച് ഒരു സിനിമയൊക്കെ കണ്ടു മടങ്ങാം.