വാഷിംഗ്ടൺ ഡിസി: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ജോൺസൻ ആൻഡ് ജോൺസന്റെ കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവച്ചു.
വാക്സിൻ പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ചയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ പരീക്ഷണം നിർത്തിവയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് അറിയിച്ചു. വാക്സിൻ നിർമാണത്തിൽ നിർമാതാക്കൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് യുഎൻ നിരീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണത്തിനിടെ ഇങ്ങനൊന്നു പ്രതീക്ഷിച്ചിരുന്നതായി കന്പനി വൃത്തങ്ങൾ അറിയിച്ചു. അസുഖവിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല.
ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണത്തിനിടയിലും ഒരാൾ അസുഖബാധിതനായിരുന്നു.