+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാജ്‌വയുടെ രാജി ഇമ്രാൻ സ്വീകരിച്ചു

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ വി​​​ശ്വ​​​സ്തനാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​സിം സ​​​ലിം ബാ​​​ജ്‌​​​വ അ​​​ഴി​​​മ​​​തി​​​യാ​​​രോ​​
ബാജ്‌വയുടെ രാജി ഇമ്രാൻ സ്വീകരിച്ചു
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ വി​​​ശ്വ​​​സ്തനാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​സിം സ​​​ലിം ബാ​​​ജ്‌​​​വ അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ചു. വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ-​​​പ്ര​​​ക്ഷേ​​​പ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ്പെ​​​ഷ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​ജ്‌​​​വ ക​​​ഴി​​​ഞ്ഞ​​​മാ​​​സം സ​​​മ​​​ർ​​​പ്പി​​​ച്ച രാ​​​ജി​​​ക്ക​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ച്ചു.

മാ​​​റി​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ​​​ജ്‌​​​വ ട്വീ​​​റ്റ് ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം ചൈ​​​ന-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വ​​​യി​​​ൽ തു​​​ട​​​രും. സൈ​​​നി​​​ക​​​വ​​​ക്താ​​​വും സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ക​​​മാ​​​ൻ​​​ഡ​​​റാ​​​യും നേ​​​ര​​​ത്തെ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ് ബാ​​​ജ്‌​​​വ.