ബാങ്കോക്ക്: തായ്ലൻഡിൽ ബസിൽ ട്രെയിനിടിച്ച് 18 പേർ മരിച്ചു. 50 പേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ, തലസ്ഥാനമായ ബാങ്കോക്കിന് 50 കിലോമീറ്റർ കിഴക്കായിരുന്നു അപകടം.
ബുദ്ധക്ഷേത്രത്തിലേക്കു പോകുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 60 പേരുണ്ടായിരുന്നു. പാളത്തിനു കുറുകെയുള്ള റോഡിൽവച്ച് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
റോഡപകടങ്ങൾ പതിവായ രാജ്യമാണു തായ്ലൻഡ്. ലോകാരോഗ്യ സംഘടനയുടെ 2018ലെ ഒരു റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ദുരന്തങ്ങളുണ്ടാകുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് തായ്ലൻഡ്.