പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ ടൂർ നഗരത്തിനടുത്ത് രണ്ട് ചെറുവിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ച് തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ഒരു വിമാനത്തിൽ രണ്ടും രണ്ടാമത്തേതിൽ മൂന്നു പേരുമാണുണ്ടായിരുന്നത്. ആകാശത്ത് ചെറുവിമാനങ്ങൾ കൂട്ടിയിടിക്കുന്നത് അപൂർവമാണ്.