ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് എട്ടു മാസമായെങ്കിലും 41.53 ശതമാനം കോവിഡ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് സെപ്റ്റംബറിൽ. 26 ലക്ഷത്തിലധികം പേർക്കാണ് സെപ്റ്റംബറിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആകെ 63 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സെപ്റ്റംബറിൽ 33,390 പേരാണു കോവിഡ്മൂലം മരിച്ചത്.
ആകെ മരണത്തിന്റെ 33.84 ശതമാനമാണിത്. രാജ്യത്ത് കോവിഡ് മൂലം മരിച്ചത് ഒരു ലക്ഷത്തോളം പേരാണ്. സെപ്റ്റംബറിൽ 24.33 ലക്ഷം പേർ രോഗമുക്തി നേടി. ആകെ രോഗമുക്തിയുടെ 46 ശതമാനമാണിത്. ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഏഴിന് രോഗികൾ 20 ലക്ഷം പിന്നിട്ടു. ഓഗസ്റ്റ് 23ന് 30 ലക്ഷവും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷവും സെപ്റ്റംബർ 16ന് 50 ലക്ഷവും പിന്നിട്ടു. സെപ്റ്റംബർ 26നാണ് രോഗികളുടെ എണ്ണം 60 ലക്ഷമായത്.
രാജ്യത്തു ചികിത്സയിലുള്ള രോഗികളുടെ 76 ശതമാനം മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ്.