പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച്് മൂന്നാം റൗണ്ടില്‍. ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് റിച്ചാര്‍ഡ്സ് ബെറാന്കിസിനെ പരാജയപ്പെടുത്തി. കാരന് ഖാചനോവ് അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ ജിരി വെസ്ലിയെ പരാജയപ്പെടുത്തി.
ഡെനീസ് ഷാപലോവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ റോബര്‍ട്ടോ ബെയ്ന തോല്‍പ്പിച്ചു.
വനിതാ സിംഗിള്‍സില്‍ കരോളിന പ്ലീഷ്കോവ പുറത്ത്. രണ്ടാം സീഡ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് യെലീന ഒസ്റ്റാപെങ്കോ പരാജയപ്പെടുത്തി. പെട്ര ക്വിറ്റോവ 6-3, 6-3ന് ജാസ്മിന് പൗളിനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. സോഫിയ കെനിന് 3-6, 6-3, 6-2ന് അനാ ബോഗ്ഡനെ തോല്‍പ്പിച്ചു. സ്ലോവാന്‍ സ്റ്റീഫന്‍സിനെ പൗളാ ബഡോസ പരാജയപ്പെടുത്തി.
ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍; പ്ലീഷ്കോവ പുറത്ത്
12:00 AM Oct 02, 2020 | Deepika.com