മ്യൂണിക്: ബയേണ്‍ മ്യൂണിക്കിന് 2020ലെ അഞ്ചാം കിരീടം. ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ 3-2ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു.
ആവേശകരമായ മത്സരത്തില്‍ യോസ്വ കിമിഹ് 82-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ബയേണിന്റെ ജയം. രണ്ടു ഗോളിനു പിന്നിലായ ഡോർട്ട്മുണ്ട് രണ്ടെണ്ണം തിരിച്ചടിച്ച് കാണികളില്ലാത്ത അലയന്‍സ് അരീനയില്‍ മത്സരം ആവേശകരമാക്കിയിരുന്നു.
ഈ ജയത്തോടെ ബയേണ്‍ മൂന്നു മാസത്തിനിടെ ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടി. സാധാരണയായി ബുണ്ടസ് ലിഗ ജേതാക്കളും ജര്‍മന്‍ കപ്പ് ജേതാക്കളും ഏറ്റുമുട്ടുന്നതാണ് സൂപ്പര്‍ കപ്പ്. എന്നാല്‍ ഈ രണ്ടു ട്രോഫിയും ബയേണ്‍ നേടുകയായിരുന്നു. അതുകൊണ്ടാണ് ലീഗിലെ റണ്ണേഴ്സ് അപ്പുകളായ ഡോര്‍ട്ട്മുണ്ട് സൂപ്പര്‍ കപ്പില്‍ ബയേണിനെതിരേ വന്നത്.
അഞ്ചാം കിരീടവുമായി ബയേണ്‍
12:00 AM Oct 02, 2020 | Deepika.com