റയല്‍ മാഡ്രിഡിനു ജയം
12:00 AM Oct 02, 2020 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനു ജയം. വിനിഷ്യസ് ജൂണിയറിന്റെ ഗോളില്‍ റയല്‍ 1-0ന് റയല്‍ വയ്യക്കാനോയെ തോല്‍പ്പിച്ചു. പകരക്കാരനായി ഇറങ്ങിയ വിനിഷ്യസ് 65-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡ്-ഹ്യൂസ്ക മത്സരം ഗോള്‍രഹിത സമനിലയായി. വിയ്യാറയല്‍ 3-1ന് അലാവസിനെ തോല്‍പ്പിച്ചു. പാകോ അല്കാസറുടെ ഇരട്ട ഗോള്‍ മികവിലാണ് വിയ്യാറയലിന്റെ ജയം. എല്‍ഷെ 1-0ന് ഐബറിനെ പരാജയപ്പെടുത്തി.