കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്സില്‍ തുടരും
11:57 PM Sep 30, 2020 | Deepika.com
കൊച്ചി: മലയാളി താരം കെ.പി. രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. മൂന്നു വര്‍ഷത്തേക്കാണ് കെബിഎഫ്സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്. തൃശൂര്‍ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചു കരിയര്‍ ആരംഭിച്ച രാഹുല്‍ കേരള അണ്ടര്‍ 14 ടീമിനായി കോല്‍ക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്.