ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനു കോവിഡ് സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ നായിഡുവിന് രോഗലക്ഷണങ്ങളില്ലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം വസതിയിൽ ക്വാറന്റൈനിലാണ്.