റോം: തന്റെ വീഡിയോ സന്ദേശം ശ്രവിച്ചപ്പോൾ കോമയിലായിരുന്ന ആരാധികയെ കാണാൻ ഇറ്റാലിയൻ മുൻ താരം ഫ്രാൻസെസ്കോ ടോട്ടി ആശുപത്രിയിലെത്തി.
പത്തൊന്‍പതുകാരിയായ ഇലേനിയ മാറ്റില്ലിയെയാണ് എഎസ് റോമയുടെ ഇതിഹാസ താരമായ ടോട്ടി ആശുപത്രിയിലെത്തി സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ കാർ അപകടത്തിൽപ്പെട്ട മാറ്റില്ലി ഒന്‍പത് മാസത്തിനുശേഷമാണു കോമയിൽനിന്ന് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. ടോട്ടിയുടെ വീഡിയോ സന്ദേശം കേൾപ്പിച്ചപ്പോഴായിരുന്നു ആ അദ്ഭുതം.
ഇറ്റാലിയൻ സീരി എ ക്ലബ്ബായ എഎസ് റോമയുടെയും ടോട്ടിയുടെയും കടുത്ത ആരാധികയാണു മാറ്റില്ലി. റോമയുടെ ചിരവൈരികളായ ലാസിയോയുടെ വനിതാ ടീം അംഗമാണു മാറ്റില്ലി എന്നതും മറ്റൊരു വസ്തുത.
ഇലേനിയയെ കാണാൻ ടോട്ടി ആശുപത്രിയിൽ
12:24 AM Sep 30, 2020 | Deepika.com