സാൻ ഫ്രാൻസിസ്കോ: വടക്കൻ കലിഫോർണിയയിൽ കാട്ടുതീയിൽ മൂന്നു മരണം. പ്രദേശത്തുനിന്ന് ആയിരക്കണക്കിനു പേരേ ഒഴിപ്പിച്ചു. റെഡ്ഡിഗിൽ 31,200 ഏക്കറും നാപാ, സോനോമയിൽ 36,200 ഏക്കറും കത്തിനശിച്ചതായി കലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്റ്റ് ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.