വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വർഷങ്ങളായി നികുതിവീഴ്ച വരുന്നതായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് വ്യവസായിയും ശതകോടീശ്വരനുമായ ട്രംപ് കഴിഞ്ഞ 15 വർഷത്തിലെ പത്തു വർഷങ്ങളി ൽ വരുമാനനികുതി അടച്ചിട്ടില്ല. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2016ലും അതിനടുത്ത 2017ലും വെറും 750 ഡോളർ വച്ചാണ് അദ്ദേഹം ഫെഡറൽ സർക്കാരിനു വരുമാന നികുതി അടച്ചത്. വരുമാനത്തേക്കാൾ കൂടുതൽ നഷ്ടമുണ്ടെന്നു കാണിച്ചാണു ട്രംപ് നികുതിവെട്ടിപ്പു നടത്തിയതെന്നു റിപ്പോർട്ടിൽ ആരോപിക്കുന്നു.