ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ 2020-21 സീസണ് ഫുട്ബോളിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ബാഴ്സലോണയ്ക്ക് മിന്നും ജയം. ഹോം മത്സരത്തിൽ 4-0ന് വിയ്യാറയലിനെയാണ് ബാഴ്സ കീഴടക്കിയത്. റോണൾഡ് കൂമന്റെ കീഴിൽ ബാഴ്സയ്ക്ക് ലീഗിൽ വിജയാരംഭം കുറിക്കാൻ സാധിച്ചു.
അൻസു ഫാറ്റി (15, 19) ഇരട്ടഗോൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസിയും (35-പെനൽറ്റി) ആതിഥേയർക്കായി വല കുലുക്കി. ടൊറസിന്റെ (45) സെൽഫ് ഗോളായിരുന്നു ബാഴ്സയുടെ അക്കൗണ്ടിലെ നാലാമത്തേത്. മെസിയെ മുൻനിർത്തി 4-2-3-1 ശൈലിയിലാണ് കൂമൻ ടീമിനെ അണിനിരത്തിയത്.
സുവാരസ് തുടങ്ങി
ബാഴ്സ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ ചേക്കേറിയ ലൂയി സുവാരസ് തന്റെ അരങ്ങേറ്റമത്സരത്തിൽ രണ്ടു ഗോളടിച്ച് തുടങ്ങി. 85, 90+3 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ. മത്സരത്തിൽ അത്ലറ്റിക്കോ 6-1ന് ഗ്രനാഡയെ കീഴടക്കി.
മെസി, ഫാറ്റി... ബാഴ്സ
11:34 PM Sep 28, 2020 | Deepika.com