മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിയുടെ വന്പൻ അട്ടിമറി. ഹോം പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരേ അഞ്ച് ഗോളുകൾക്ക് ലെസ്റ്ററിനോട് പരാജയപ്പെട്ടു. ജാമി വാർഡിയുടെ (37,58- പെനൽറ്റി, 53) ഹാട്രിക്കാണ് ലെസ്റ്ററിന്റെ കരുത്തായത്.
മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം 4-0ന് വൂൾവ്സിനെയും ലീഡ്സ് 1-0ന് ഷെഫീൽഡിനെയും പരാജയപ്പെടുത്തി. ടോട്ടനവും ന്യൂകാസിലും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
സിറ്റിയെ ലെസ്റ്റർ വീഴ്ത്തി
11:34 PM Sep 28, 2020 | Deepika.com