സോച്ചി: എഫ് വണ്‍ ഇതിഹാസമായ ജർമനിയുടെ മൈക്കിൾ ഷൂമാർക്കറിന്റെ 91 ഫോർമുല വിജയമെന്ന റിക്കാർഡിനൊപ്പമെത്താമെന്ന ബ്രട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന്റെ (90 ജയം) സ്വപ്നം റഷ്യൻ ഗ്രാൻപ്രീയിൽ സഫലമായില്ല.
പരിശീലന മത്സരത്തിലെ സ്റ്റാർട്ടിംഗിൽ ലൈൻ കടന്നെന്ന കുറ്റത്തിന് അഞ്ച് സെക്കൻഡ് വീതമുള്ള രണ്ട് പെനൽറ്റി ലഭിച്ചതോടെയാണ് ഹാമിൽട്ടണിന്റെ വിജയമോഹം പൊലിഞ്ഞത്. പോൾപൊസിഷനിൽ മത്സരം ആരംഭിച്ച് ഒന്നാം സ്ഥാനത്ത് തുടർന്ന ഹാമിൽട്ടണിന് 17 ലാപ്പൽ പെനൽറ്റിയുടെ ഭാഗമായി പിറ്റിൽ കഴിയേണ്ടിവന്നു. അതോടെ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ, മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഹാമിൽട്ടണ് പോഡിയത്തിൽ കയറി. മെഴ്സിഡസിന്റെ ഫീനിഷ് ഡ്രൈവർ വാൽറ്റേരി ബോട്ടസാണ് ജേതാവായത്.
ഹാമിൽട്ടണിനു പെനൽറ്റി, റഷ്യയിൽ ബോട്ടസ്
12:42 AM Sep 28, 2020 | Deepika.com