ന്യൂഡൽഹി: കർഷക വിരുദ്ധമായ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ കേന്ദ്രത്തിലെ ഭരണസഖ്യമായ എൻഡിഎ വിട്ടു. അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലാണ് ബിജെപി കൂട്ടുകെട്ട് ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയാണ് അകാലിദൾ.
അകാലിദൾ പ്രതിനിധിയായ ഹർ സിമ്രത് കൗർ ബാദൽ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ഒരാഴ്ച മുന്പ് കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ചിരുന്നു. അകാലിദൽ എൻഡിഎ വിട്ടത് കേന്ദ്ര മന്ത്രിസഭയുടെ ഭാവിയെ തത്കാലം ബാധിക്കില്ലെങ്കിലും ബിജെപിക്ക് ഇതു രാഷ്ട്രീയമായി തിരിച്ചടിയാണ്.