ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ ഗുൽപ്രീത് സിംഗ് സന്ധുവിനും സഞ്ജു യാദവിനും. കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമാണ് ഇന്ത്യയുടെ ഒന്നാം നന്പർ ഗോളിയായ ഗുർപ്രീത് സ്വന്തമാക്കിയത്. സുബ്രതാ പാലിനു ശേഷം ഇന്ത്യയുടെ മികച്ച താരമാകുന്ന രണ്ടാമത്തെ ഗോൾകീപ്പറാണു ഗുർപ്രീത്. 2009ലാണ് സുബ്രതാ പാൽ മികച്ച താരമായത്.
മികച്ച വനിതാ താരമായത് ഇന്ത്യയുടെയും ഐലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം എഫ്സിയുടെയും സഞ്ജു യാദവാണ്.
ഗുർപ്രീത്, സഞ്ജു മികച്ച താരങ്ങൾ
11:40 PM Sep 25, 2020 | Deepika.com