ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവീസസ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും യുപിഎസ്സിക്കും നോട്ടീസയച്ചു. സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ എഴുതാൻ അപേക്ഷിച്ചിട്ടുള്ള 20ഓളം ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസ് വീണ്ടും 28നു പരിഗണിക്കും. ഒക്ടോബർ നാലിനു പ്രിലിമിനറി പരീക്ഷ നടത്താനാണ് യുപിഎസ്സി നിശ്ചയിച്ചിരിക്കുന്നത്.