ലണ്ടൻ: ഈ സീസണിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയിലെത്തിയ ജർമൻ യുവതാരം കെയ് ഹവേർറ്റ്സ് തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ ഹവേർറ്റ്സിന്റെ ഹാട്രിക്കിലൂടെ (28, 55, 65) ചെൽസിക്ക് മിന്നും ജയം.
ചെൽസി 6-0ന് ബാണ്സ്ലിയെ കീഴടക്കി. ലെവർകൂസനിൽനിന്ന് ചെൽസിയിലെത്തിയ ഇരുപത്തൊന്നുകാരൻ ഈ വർഷം ഇതിനോടകം 26 ഗോളിൽ പങ്കാളിയായി, 18 ഗോളും എട്ട് അസിസ്റ്റും. മറ്റു മത്സരങ്ങളിൽ ആഴ്സണൽ 2-0ന് ലെസ്റ്ററിനെ കീഴടക്കി. എവർട്ടണ്, ന്യൂകാസിൽ എന്നിവയും ഏകപക്ഷീയ ജയം നേടി.
ഹവേർറ്റ്സ് ഷോ
12:06 AM Sep 25, 2020 | Deepika.com