ലണ്ടൻ: ഓലെ ഗണ്ണർ സോൾഷെയറിനു കീഴിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് 50-ാം ജയം സ്വന്തമാക്കി. ഇംഗ്ലീഷ് ലീഗ് കപ്പിൽ യുണൈറ്റഡ് 3-0ന് ലുടണ് ടൗണിനെ കീഴടക്കിയതോടെയാണിത്. മാട്ട (43- പെനൽറ്റി), റാഷ്ഫോഡ് (88), ഗ്രീൻവുഡ് (90+2) എന്നിവർ യുണൈറ്റഡിനായി ഗോൾ നേടി.
യുണൈറ്റഡിനായി വേഗത്തിൽ 50 ജയം (92 മത്സരങ്ങളിൽനിന്ന്) നേടുന്ന മാനേജർമാരിൽ മൂന്നാം സ്ഥാനത്താണ് സോൾഷെയർ. ഏണസ്റ്റ് മാൻഗ്നൾ (78 മത്സരങ്ങളിൽനിന്ന് 50), ഹൊസെ മൗറീഞ്ഞോ (81) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. സർ അലക്സ് ഫെർഗൂസനെയാണ് (104) സോൾഷെയർ പിന്തള്ളിയത്.
സോൾഷെയർ 50
12:27 AM Sep 24, 2020 | Deepika.com