മുംബൈ: മുംബൈയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴ നഗരത്തിൽ ദുരിതം വിതച്ചു. അഗ്രിപദ മേഖലയിൽ ഉയരമുള്ള കെട്ടിടത്തിന്റെ അടിത്തറയിൽ ലിഫ്റ്റിൽ കുരുങ്ങി രണ്ടു കാവൽക്കാർ മരിച്ചു. വെള്ളക്കെട്ടുമൂലമാണ് ഇവർ ലിഫ്റ്റിൽ കുരുങ്ങിയത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു.