ഇബ്ര ഡബിളിൽ മിലാൻ
12:04 AM Sep 23, 2020 | Deepika.com
മിലാൻ: ഇറ്റാലിയൻ സീരി എ 2020-21 സീസണ് ഫുട്ബോളിൽ എസി മിലാനു ജയം. സീസണിലെ ആദ്യ മത്സരത്തിൽ എസി മിലാൻ 2-0ന് ബൊലോഗ്നയെ കീഴടക്കി. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ (35, 51- പെനൽറ്റി) വകയായിരുന്നു മിലാന്റെ രണ്ട് ഗോളും. സീരി എയിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഇബ്ര ഇത് മൂന്നാം തവണയാണ് ഇരട്ട ഗോൾ സ്വന്തമാക്കുന്നത്.