സിറ്റിക്കു ജയത്തുടക്കം
12:04 AM Sep 23, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2020-21 സീസണിന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി വിജയത്തുടക്കം കുറിച്ചു. സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സിറ്റി 3-1ന് വൂൾവ്സിനെ കീഴടക്കി. എവേ പോരാട്ടത്തിൽ സിറ്റിക്കായി കെവിൻ ഡി ബ്രൂയിൻ (20- പെനൽറ്റി), ഫിൽ ഫോഡൻ (32), ഗബ്രിയേൽ ജീസസ് (90+5) എന്നിവർ വലകുലുക്കി. റൗണ് ജിമെനെസിന്റെ (78) വകയായിരുന്നു വൂൾവ്സിന്റെ ആശ്വാസ ഗോൾ. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആസ്റ്റണ്‍ വില്ല 1-0ന് ഷെഫീൽഡിനെ തോൽപ്പിച്ചു.