ന്യൂഡൽഹി: ന്യൂയോർക്ക് പോലീസ് ഓഫീസർക്കെതിരേ ചൈനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്ത കുറ്റം ചുമത്തി. ടിബറ്റൻ വംശജനായ ബൈമദാജി അങ്വാംഗ് (33) ആണ് യുഎസിലെ ടിബറ്റൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിനെതിരേ ചൈനയ്ക്കുവേണ്ടി ചാരപ്പണി ചെയ്തത്. ന്യൂയോർക്ക് ഈസ്റ്റേൺ ജില്ലാ കോടതിയാണ് ഇയാൾക്കെതിരേ കുറ്റം ചുമത്തിയത്. കുറ്റക്കാരനെന്നു തെളിഞ്ഞാൻ 55 വർഷം വരെ തടവ് അനുഭവിക്കണം.
ചൈനയ്ക്കു വിവരങ്ങൾ കൈമാറാൻ ചൈനീസ് സർക്കാർ അങ്വാംഗിനെ റിക്രൂട്ട് ചെയ്തതായി ദേശീയസുരക്ഷാ അസിസ്റ്റന്റ് അറ്റോർണി ജനറൽ ജോൺ ഡീമേഴ്സ് പറഞ്ഞു. ന്യൂയോർക്ക് കോൺസുലേറ്റിലെ രണ്ട് ചൈനീസ് ഉദ്യോഗസ്ഥരുമായി 2018 മുതൽ അങ്വാംഗ് ബന്ധം പുലർത്തിയിരുന്നതായും പ്രോസിക്യൂട്ടർ പറഞ്ഞു.