ജയ്പുർ: രാജസ്ഥാൻ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സാക്കിയ ഇനാം(71) കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സാക്കിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടോങ്ക് മണ്ഡലത്തിൽനിന്നു മൂന്നു തവണ എംഎൽഎയായിട്ടുള്ള സാക്കിയ രണ്ടു തവണ രാജസ്ഥാനിൽ മന്ത്രിയായിട്ടുണ്ട്.