ന്യൂഡൽഹി: ഏതാനും ദിവസം മുന്പ് ജയിൽമോചിതനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രിയങ്കയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഖാന്റെ ഭാര്യയും മക്കളും ഖാന്റെ ഒപ്പമുണ്ടായിരുന്നു.
യുപിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവും യുപി കോൺഗ്രസ് ന്യൂനപക്ഷ സെൽ അധ്യക്ഷൻ ഷാനവാസ് ആലം എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തടങ്കലിലായിരുന്നപ്പോൾ തനിക്കു കോൺഗ്രസ് നല്കിയ പിന്തുണയ്ക്ക് പ്രിയങ്കഗാന്ധിയോടു ഡോ. ഖാൻ നന്ദി പറഞ്ഞു.