ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2020-21 സീസണിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിനു തുടർച്ചയായ രണ്ടാം ജയം. എവേ പോരാട്ടത്തിൽ കരുത്തരായ ചെൽസിയെ 2-0ന് ലിവർപൂൾ കീഴടക്കി.
സാദിയൊ മാനെയുടെ (50, 54) ഇരട്ട ഗോളാണു ചെന്പടയ്ക്കു ജയമൊരുക്കിയത്. 45+1-ാം മിനിറ്റിൽ ആന്ദ്രേസ് ക്രിസ്റ്റ്യൻസെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെൽസി പത്തു പേരായി ചുരുങ്ങി. പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ ചെൽസി പരാജയപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 4-2ന് ബേണ്‍ലിയെയും ബ്രിങ്ടണ് 3-0ന് ന്യൂകാസിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
ചെൽസി പൂളിൽ മുങ്ങി
12:34 AM Sep 22, 2020 | Deepika.com