വാഷിംഗ്ടൺ ഡിസി: പ്രമുഖ യുഎസ് കന്പനി പെപ്സികോയുടെ മുൻ സിഇഒ ഡൊണൾഡ് കെൻഡൽ (91) അന്തരിച്ചു. 1971മുതൽ 1986 വരെ കന്പനിയെ നയിച്ച ഡൊണൾഡ് പെപ്സികോ ഉത്പന്നങ്ങളെ ആഗോളവിപിണിയിൽ മുൻപന്തിയിലെത്തിച്ചു. ഡൊണൾഡിന്റെ കാലത്താണ് പെപ്സി റഷ്യൻ വിപണിയിലെത്തിയത്. പെപ്സി കോള കന്പനിയും ഫ്രിറ്റോ-ലേ കന്പനിയും 1965 ൽ ലയിച്ചാണ് കന്പനി രൂപംകൊണ്ടത്.