എംബാപ്പെ എത്തി, പിഎസ്ജിക്കു രണ്ടാം ജയം
12:26 AM Sep 21, 2020 | Deepika.com
പാരീസ്: കോവിഡ്-19 രോഗത്തിൽനിന്നു മുക്തനായി തിരിച്ചെത്തിയ കൈലിയൻ എംബാപ്പെ തരംഗം സൃഷ്ടിച്ചപ്പോൾ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം ജയം. മറുപടിയില്ലാത്ത മൂന്നു ഗോളിനു നീസിനെയാണു പിഎസ്ജി കീഴടക്കിയത്. 2020-21 സീസണിൽ പിഎസ്ജിക്കായി ആദ്യമായി ഇറങ്ങിയ എംബാപ്പെ ഒരു ഗോൾ നേടുകയും (38-പെനൽറ്റി) ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. എയ്ഞ്ചൽ ഡി മരിയ (45+1), മാർക്കിനോസ് (66) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് ഗോൾ നേട്ടക്കാർ.