ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിനെ എവേ പോരാട്ടത്തിൽ ടോട്ടനം 5-2നു കീഴടക്കി. നാല് ഗോളിനു വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും (82-ാം മിനിറ്റ്) ചെയ്ത ഹാരി കെയ്ൻ ആണു ടോട്ടനത്തിനു വിജയമധുരം പകർന്നത്. ഹാരി കെയ്ൻ ഒരുക്കിയ നാലു ഗോളും വലയിലാക്കിയത് കൊറിയൻ താരമായ സണ്‍ ഹ്യൂങ് മിൻ (45+2, 47, 64, 73) ആണ്. സീസണിലെ ആദ്യ മത്സരത്തിൽ ടോട്ടനം പരാജയപ്പെട്ടിരുന്നു.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്നു വെയ്ൽസ് താരം ഗാരെത് ബെയ്ലിനെ ടോട്ടനം സ്വന്തമാക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ക്ലബ്ബിന്റെ ഈ മിന്നും ജയം. ആഴ്ചയിൽ 2.37 കോടി രൂപയാണു ടോട്ടനം ബെയ്ലിനു നൽകുക.
കെയ്ൻ, സൺ മധുരം
12:26 AM Sep 21, 2020 | Deepika.com