മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. ഇന്നലെ 29,598 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 455 പേർ മരിച്ചതോടെ ആകെ മരണം 32,671 ആയി. ഇന്നലെ 26,408 പേർ രോഗമുക്തരായി. 2,91, 238 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. ഇന്നലെ മുംബൈയിൽ മാത്രം 2209 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 44 പേർ മരിച്ചതോടെ ആകെ മരണം 8469.
ആന്ധ്രപ്രദേശിൽ ഇന്നലെ 7738 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 57 പേർ മരിച്ചു. ആകെ മരണം 5359. സംസ്ഥാനത്ത് 78,836 പേരാണു ചികിത്സയിലുള്ളത്. ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇന്നലെ കൂടുതൽ പേർ രോഗബാധിതരായത്.