വാഷിംഗ്ടൺ ഡിസി: ടിക് ടോക് യുഎസിൽ നിരോധിക്കപ്പെടില്ല. ഓറക്കിൾ, വാൾമാർട്ട് കന്പനികൾ ടിക്ക് ടോക്കിന്റെ ഉടമസ്ഥതാ പങ്കാളികളാകുന്നതിനുള്ള ഇടപാടിന് അനുമതി നല്കുമെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ടിക് ടോക് ഗ്ലോബൽ എന്ന പേരിൽ യുഎസ് ആസ്ഥാനമായി പുതിയ കന്പനി രൂപീകരിക്കും. ഓറക്കിളും വാൾമാർട്ടും ചേർന്ന് 20 ശതമാനം ഓഹരി എടുക്കും. ഉപയോക്താക്കളുടെ ഡേറ്റാ സൂക്ഷിക്കുന്നത് ഓറക്കിൾ ആയിരിക്കും. ഇതോടെ അമേരിക്കൻ ഉപയോക്താക്കളുടെ ഡേറ്റ നൂറു ശതമാനവും സുരക്ഷിതമാകുമെന്നു ട്രംപ് അവകാശപ്പെട്ടു.
വീഡിയോകൾ പങ്കുവയ്ക്കാനുള്ള ടിക് ടോക്, സന്ദേശങ്ങൾ കൈമാറാനുള്ള വീചാറ്റ് ആപ്പുകൾ അമേരിക്കൻ കന്പനികളുടെ കീഴിൽ ആയില്ലെങ്കിൽ നിരോധിക്കാൻ നിർദേശിച്ച് ട്രംപ് നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ടിക് ടോക്കിനെ ഏറ്റെടുത്തതു പോലെ വീചാറ്റിനെ ഏറ്റെടുക്കാൻ യുഎസ് കന്പനികൾ മുന്നോട്ടു വന്നിട്ടില്ല. എന്നാൽ ഇന്നലെ അവർക്കനുകൂലമായി സാൻഫ്രാൻസിസ്കോ കോടതിയിൽനിന്ന് ഒരുത്തരവുണ്ടായി. ഇതുപ്രകാരം വീചാറ്റ് ആപ്പ് ഉടൻ യുഎസിൽ നിരോധിക്കപ്പെടില്ല.