കോവിഡ് മഹാമാരിക്കിടെ ഇന്ന് കായിക പ്രേമികൾക്ക് ഉത്സവദിനം. ഐപിഎൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവയ്ക്കുപിന്നാലെ ഇറ്റാലിയൻ സീരി എ ഫുട്ബോളിലും ഇന്നു സൂപ്പർ പോരാട്ടങ്ങൾ.
ഐപിഎലിൽ ഡൽഹി ക്യാപ്പിറ്റൽസും കിംഗ്സ് ഇലവണ്‍ പഞ്ചാബും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇരു ടീമുകളും കൊന്പുകോർക്കുക. ശ്രേയസ് അയ്യർ, പ്രിഥ്വി ഷാ, ഋഷഭ് പന്ത്, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, റബാഡ എന്നിങ്ങനെ നീളുന്നതാണ് ക്യാപ്പിറ്റൽസ് നിര. കിംഗ്സ് ഇലവണിന്റെ സംഘത്തിൽ ക്രിസ് ഗെയ്ൽ, കെ.എൽ. രാഹുൽ, നിക്കോളാസ് പുരാൻ, മുഹമ്മദ് ഷാമി തുടങ്ങിയവരാണുള്ളത്. പഞ്ചാബിൽനിന്ന് ഡൽഹി പാളയത്തിലെത്തിയ ആർ. അശ്വിൻ പഴയ ടീമിനെതിരേ ഇറങ്ങുന്നതിനായും ഐപിഎൽ ആരാധകർ കാത്തിരിക്കുന്നു.
ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാന്പ്യന്മാരായ യുവന്റസ് ആദ്യ മത്സരത്തിനിറങ്ങും.
പ്രീമിയർ ലീഗിൽ ചെൽസിയും ലിവർപൂളും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയം.
സൂപ്പർ സണ്‍ഡേ
12:05 AM Sep 20, 2020 | Deepika.com