ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിന് തുടർച്ചയായ രണ്ടാം ജയം. റയൽ മാഡ്രിഡിൽനിന്ന് ഈ സീസണിൽ എവർട്ടണിൽ എത്തിയ ഹമേഷ് റോഡ്രിഗസ് ഒരു ഗോൾ നേടുകയും (45-ാം മിനിറ്റ്) ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ഡൊമിനിക് ലെവിൻ ഹാട്രിക്ക് (31, 62, 66) നേടിയ മത്സരത്തിൽ എവർട്ടണ് 5-2ന് വെസ്റ്റ് ബ്രോമിനെ കീഴടക്കി.
ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു കാർലോ ആൻസിലോട്ടിയുടെ എവർട്ടണിന്റെ ജയം. 2012-13 സീസണിനുശേഷം ഇതാദ്യമായാണ് എവർട്ടണ് ലീഗിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും ജയിക്കുന്നത്.
ലെവിൻ ട്രിക്ക്, റോഡ്രിഗസ് ഗോൾ
12:05 AM Sep 20, 2020 | Deepika.com